ബെംഗളൂരുവിനെ തകർത്ത് ഹൈദരാബാദ്; 42 റൺസ് ജയം ലഖ്നൗ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ …

ലഖ്നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 42 റൺസിനാണ് ടീമിന്റെ ജയം. ഹൈദരാബാദ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആർസിബി 19.5 ഓവറിൽ 189 ന് പുറത്തായി. ഹൈദരാബാദ് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബെംഗളൂരുവിനായി ഫിലിപ് സാള്‍ട്ടും വിരാട് കോലിയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഏഴോവറില്‍ ടീം 80-ലെത്തി. പിന്നാലെ 43 റണ്‍സെടുത്ത് കോലി പുറത്തായി. മായങ്ക് അഗര്‍വാളിനും(11)കാര്യമായ സംഭാവന നല്‍കാനായില്ല. ഫിലിപ് സാള്‍ട്ട് 32 പന്തില്‍ 62 റണ്‍സെടുത്തു. രജത് പാട്ടിദാറും(18) ജിതേഷ് ശര്‍മയും(24) റൊമാരിയോ ഷെഫേര്‍ഡും(0) പുറത്തായതോടെ ബെംഗളൂരു പ്രതിരോധത്തിലായി. ടീം 174-6 എന്ന നിലയിലേക്ക് വീണു. പിന്നീടാര്‍ക്കും ടീമിനെ കരകയറ്റാനായില്ല. ഒടുക്കം 19.5 ഓവറില്‍ 189 ന് ബെംഗളൂരു പുറത്തായി. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്നുവിക്കറ്റെടുത്തു.
Source link