KERALA

ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി, തുടർച്ചയായി അതിക്രമിച്ചുകയറ്റം; സൽമാൻ ഖാന്റെ വസതിക്ക് സുരക്ഷ കൂട്ടും


ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പടിഞ്ഞാറന്‍ ബാന്ദ്രയിലെ വസതിയില്‍ സന്ദര്‍ശകരെത്തുന്നത് നിയന്ത്രിക്കാനൊരുങ്ങി മുംബൈ പോലീസ്. ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്‌മെന്റില്‍ തുടര്‍ച്ചയായി അതിക്രമിച്ചുകയറുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞരണ്ടുദിവസത്തിനിടെ സല്‍മാന്‍ ഖാന്റെ വസതിയില്‍ അതിക്രമിച്ചുകയറിയ ഒരു യുവാവിനേയും സ്ത്രീയേയും പോലീസ് അറസ്റ്റുചെയ്തിരുന്നു.സ്വകാര്യകെട്ടിടമായതിനാല്‍ ഇവിടേക്കെത്തുന്ന ഓരോ വ്യക്തിയേയും പരിശോധിക്കുന്നത് ശ്രമകരമായിരിക്കുമെന്നാണ് മുംബൈ പോലീസ് അധികൃതര്‍ പറയുന്നത്. കെട്ടിടത്തിലെ താമസക്കാരുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ഇനി പുതിയ സന്ദര്‍ശകരെ അനുവദിക്കുകയുള്ളൂ.


Source link

Related Articles

Back to top button