KERALA
മഴ: വിവിധ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത, ഇടുക്കിയിൽ ജല വിനോദങ്ങൾക്ക് നിരോധനം, കോഴിക്കോടും നിയന്ത്രണം

തിരുവനന്തപുരം: തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ ജലാശയങ്ങളിൽ ജല വിനോദങ്ങൾക്ക് നിരോധനം. മെയ് 24 മുതൽ 27 വരെയാണ് നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലെ ട്രെക്കിങും നിരോധിച്ചു. റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്ന തിങ്കളാഴ്ച രാത്രികാലയാത്രയും നിരോധിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം, മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Source link