KERALA

തുര്‍ക്കിയില്‍ അവധി ആഘോഷിക്കാനെത്തിയ യുവതി മരിച്ചു; ഹൃദയം കാണാനില്ലെന്ന് കുടുംബം


ലണ്ടന്‍: തുര്‍ക്കിയില്‍ അവധിക്കാലം ചെലവിടാനെത്തിയതിനിടെ രോഗം ബാധിച്ച് മരിച്ച യുവതിയുടെ ഹൃദയം കാണാതായതായി ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മൃതദേഹ പരിശോധനയിലാണ് ഹൃദയം കാണാതായ വിവരം അധികൃതര്‍ അറിയിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എട്ടും അഞ്ചും വയസ്സ് പ്രായമുള്ള മക്കള്‍ക്കൊപ്പമാണ് ബെത്തും ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിനും തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചത്. പോര്‍ട്ട്‌സ്മൗത്ത് സ്വദേശിയായ ബെത്ത് മാര്‍ട്ടിന്റെ(28) മരണത്തിന്റെ യഥാര്‍ഥകാരണവും ഇതുവരെയും കണ്ടത്തിയിട്ടില്ലെന്നാണ് വിവരം. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. ഇസ്താംബുളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ബെത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം ബെത്ത് മരിച്ചതായിറിപ്പോര്‍ട്ട് ചെയ്തു.


Source link

Related Articles

Back to top button