കൊങ്കണ്‍ വിസ്മയത്തിന് ഇനി ഇന്ത്യന്‍ റെയില്‍വേ കൂട്ട്; ലയനം യാഥാര്‍ഥ്യത്തിലേക്ക്

മുന്നില്‍ പ്രതിബന്ധങ്ങളുടെ മാലപ്പടക്കങ്ങളായിരുന്നു, ബ്രിട്ടീഷുകാര്‍ പോലും തോറ്റോടി. അതിനെയെല്ലാം പിന്നിലാക്കി കാടും മലയും പാറക്കെട്ടുകളും തുരന്ന് മനുഷ്യന്‍ ആ എന്‍ജിനിയറിങ് വിസ്മയം യാഥാര്‍ഥ്യമാക്കി. ഒരുപക്ഷെ, ലോകത്തിലെ ഏറ്റവും സുന്ദരമായ റെയില്‍ പാത. അവിടെ എത്രയോ പേരുടെ രക്തവും വിയര്‍പ്പും കണ്ണീരുമൊഴുകി. കൊങ്കണ്‍ റെയില്‍വേ എന്ന ഇതിഹാസം. ഒറ്റയാത്രയില്‍ രാവും പകലുമെല്ലാം പലതവണ മുന്നില്‍ മിന്നിമറിഞ്ഞ് നീണ്ടുനീണ്ട് പോകുന്ന കാഴ്ചയുടെ, വേഗത്തിന്റെ അനിതരസാധാരണമായ യാത്രാനുഭവം സമ്മാനിക്കുന്ന കൊങ്കണ്‍ അതിന്റെ 27 വര്‍ഷം പിന്നിടുമ്പോള്‍ പുതിയൊരു കൂടുമാറ്റത്തിന് ഒരുങ്ങുകയാണ്.ഇക്കാലമത്രയും കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളുടെ ഓഹരിപങ്കാളിത്തത്തിൽ ഉണ്ടായിരുന്ന പാത ഇന്ത്യന്‍ റെയില്‍വേയുമായി ലയിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു. അതിന്റെ അവസാന കടമ്പയും പൂര്‍ത്തിയാക്കി. ഇനി കൊങ്കണ്‍ പുതിയ കാലവും പുതിയ വേഗവും തേടും, കൂടുതല്‍ കരുത്തുറ്റതാകും.
Source link