KERALA

സതീശനും കെ.സിയും കൈകൊടുത്തില്ല, യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം; അൻവറിന് മുന്നിൽ ഇനിയെന്ത്?


നിലമ്പൂർ: പി.വി. അൻവറിന്‍റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങളാണ് നിലനിൽക്കുന്നത്. ഇടതുപക്ഷത്തോട് പിണങ്ങി സ്വന്തം പാർട്ടി രൂപവത്കരിക്കുമെന്ന് ആദ്യഘട്ടത്തിൽ തോന്നിച്ചെങ്കിലും പിന്നീട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയ അൻവർ ഉപതിരഞ്ഞെടുപ്പടുത്തതോടെ യുഡിഎഫ് പടിവാതുക്കൽ കാത്ത് നിൽപ്പാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെട്ടി കെ.സി വേണുഗോപാൽ വഴി മുന്നണിയിൽ കയറിപ്പറ്റാനുള്ള ശ്രമവും ഇപ്പോൾ അനിശ്ചിതത്വത്തിലായി.കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താനുള്ള അൻവറിന്‍റെ ശ്രമം പാളിയതോടെ അൻവറിന്‍റെ നില പരുങ്ങലിലായി. കെ. സുധാകരൻ ബുധനാഴ്ച അൻവറിന് അനുകൂലമായി രംഗത്തെത്തിയിട്ടും പ്രയോജനമുണ്ടായില്ല. അൻവറിന്‍റെ അപേക്ഷകളും ഭീഷണികളും വിലപ്പോകാത്ത സാഹചര്യത്തിൽ അൻവറിനു മുന്നിൽ ഇനിയെന്ത് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.


Source link

Related Articles

Back to top button