500 കോടിയുടെ കരാറിന് ടിം കുക്കിനെ ഭീഷണിപ്പെടുത്തി ഇലോൺ മസ്ക്, അടിയറവ് പറയാതെ ആപ്പിള്‍

2022 ല്‍ ഐഫോണുകളിലെ എക്സ്ക്ലൂസീവ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാവായി സ്പേസ് എക്സിനെ സ്വീകരിക്കാന്‍ ഇലോണ്‍ മസ്ക് ടിം കുക്കിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 500 കോടി ഡോളറിന്റെ കരാറിന് സമ്മതിക്കാന്‍ ആപ്പിള്‍ മേധാവി ടിം കുക്കിന് 72 മണിക്കൂര്‍ സമയം നല്‍കിയാണ് മസ്ക് അന്ത്യശാസനം മുഴക്കിയത്. കരാര്‍ ഏറ്റെടുത്തില്ലെങ്കില്‍ താന്‍ തുടങ്ങുന്ന മറ്റൊരു സേവനവുമായി ഏറ്റുമുട്ടാന്‍ തയ്യാറായിക്കോളൂ എന്ന് മസ്ക് ഭീഷണിമുഴക്കി. എന്തായാലും മസ്കിന്റെ ഭീഷണിക്ക് ടിം കുക്ക് വഴങ്ങിയില്ല. ആ ഓഫര്‍ നിരസിച്ചു. എന്തായാലും ഈ ടിം കുക്കിന്റെ തീരുമാനം ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് ഗുണം ചെയ്തത്. ഐഫോണ്‍ 14 സീരീസില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിന് ഗ്ലോബല്‍ സ്റ്റാര്‍ എന്ന കമ്പനിയെയാണ് ആപ്പിള്‍ തിരഞ്ഞെടുത്തത്. ഈ വിവരം നേരത്തെ അറിഞ്ഞപ്പോഴാണ് മസ്ക് അന്ത്യശാസനം മുഴക്കിയത്. കരാറിന്റെ ഭാഗമായി, ഐഫോണിലെ സ്റ്റാര്‍ലിങ്ക് സേവനത്തിന് 18 മാസത്തേക്ക് 500 കോടി ഡോളറും പിന്നീട് പ്രതിവര്‍ഷം 100 കോടി ഡോളറുമാണ് സ്പേസ് എക്സ് ആപ്പിളിനോട് ആവശ്യപ്പെട്ടതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Source link