KERALA
‘സ്കോട്ടിഷ് വേരുകളാണെങ്കിലും ജനിച്ചത് തെന്നിന്ത്യയിൽ’; ദോശ ആസ്വദിച്ച് കഴിച്ച് ഗോൾഡൻ റിട്രീവർ|VIDEO

ചോറുരുള കഴിക്കുന്ന അരുമകളുടെ വീഡിയോ പലപ്പോഴും സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. തെന്നിന്ത്യൻ ഭക്ഷണമായ ദോശ കൊതിയോടെ നോക്കി നിൽക്കുന്ന ബട്ടർ എന്ന ഒരു ഗോൾഡൻ റിട്രീവറിൻ്റെ വീഡിയോയാണ് ഇപ്പോൾ ഇത്തരത്തിൽ മൃഗസ്നേഹികൾ ഏറ്റെടുത്തിരിക്കുന്നത്.സ്കോട്ടിഷ് വേരുകളാണെങ്കിലും തെന്നിന്ത്യൻ വീട്ടിൽ ജനിച്ചാലുള്ള അവസ്ഥ എന്ന അടിക്കുറിപ്പോടെയാണ് butterthegoldennn എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗോൾഡൻ റിട്രീവർ മുന്നിലിരിക്കുന്ന ദോശയിലേക്ക് കൊതിയോടെ നോക്കുന്നത് വീഡിയോയിൽ കാണാം. ഒരു കഷ്ണം ദോശ നാവിൽ വെച്ച് നൽകുമ്പോൾ ആസ്വദിച്ച് കഴിക്കുന്നതും കാണാം.
Source link