KERALA

കടലിൽ പതിച്ചത് കാല്‍സ്യം കാർബൈഡുള്ള 5 കണ്ടെയ്‌നറുകൾ, കപ്പൽ പൂർണമായി നീക്കും- ഷിപ്പിങ് മന്ത്രാലയം


കൊച്ചി: അപകടത്തില്‍പ്പെട്ട കപ്പലും കണ്ടെയ്‌നറുകളും കടലില്‍നിന്ന് ഉടന്‍ നീക്കംചെയ്യുമെന്ന് ഷിപ്പിങ് മന്ത്രാലയം. കപ്പലില്‍ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ പന്ത്രണ്ട് കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡും ഒരെണ്ണത്തില്‍ റബ്ബർ രാസവസ്തുക്കളും ആണ് ഉള്ളത്. കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ അഞ്ച് കണ്ടെയ്‌നറുകളാണ് കപ്പലില്‍നിന്ന് കടലില്‍ പതിച്ചത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെ ഉള്ളതായാണ് സ്ഥിരീകരിച്ചിട്ടുള്ളതൈന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കുന്നതിനും കപ്പല്‍ അവിടെനിന്ന് മാറ്റുന്നതിനുമായി മുംബൈയില്‍ നിന്നും, ആവശ്യംവന്നാല്‍ വിദേശത്തുനിന്നും ഏജന്‍സികളുടെ സഹായം തേടുമെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. ജൂലൈ മാസം മൂന്നാം തീയതിക്കുള്ളില്‍ കപ്പലും കണ്ടെയ്‌നറുകളും പൂര്‍ണമായി നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.


Source link

Related Articles

Back to top button