KERALA
ഗാലക്‌സി ഫോണുകളില്‍ ആന്‍ഡ്രോയിഡ് 16 അപ്‌ഡേറ്റ് ഉടനെത്തും, ഫോണുകളുടെ പട്ടികയിതാ

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ8 ബീറ്റാ പ്രോഗ്രാം ഔദ്യോഗികമായി പ്രഖ്യാപിച്ച് സാംസങ്. അതേസമയം, വണ്‍ യുഐ 8 ന്റെ സ്റ്റേബിള്‍ പതിപ്പ് സാംസങിന്റെ ഫോള്‍ഡബിള്‍ മോഡലുകളായ ഗാലക്‌സി സെഡ് 7 ഫോള്‍ഡ്, ഫ്‌ളിപ്പ് 7 എന്നിവയിലാണ് ആദ്യമെത്തുക. ഗൂഗിളുമായി ചേര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട എഐ അധിഷ്ഠിത അപ്‌ഗ്രേഡുകളുമായാണ് പുതിയ ഒഎസ് എത്തുക.യുഎസ്, യുകെ, ജര്‍മനി, ദക്ഷിണ കൊറിയ ഉള്‍പ്പടെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് ആന്‍ഡ്രോയിഡ് 16 അധിഷ്ഠിത ബീറ്റാ അപ്‌ഡേറ്റ് പുറത്തിറക്കുക. ഗാലക്‌സി എസ്25, എസ്25പ്ലസ്, എസ്25 അള്‍ട്ര എന്നിവയില്‍ മാത്രമാണ് ബീറ്റാ വേര്‍ഷന്‍ എത്തുക എന്നാണ് സാംസങ് പറയുന്നത്. സാംസങ് മെമ്പര്‍ ആപ്പില്‍ നിന്ന് ബീറ്റാ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
Source link