മദ്യപാനശീലം പാൻക്രിയാറ്റിക് കാൻസർ സാധ്യത കൂട്ടും, ഒരളവും സുരക്ഷിതമല്ല- ലോകാരോഗ്യസംഘടന

മദ്യപാനശീലം പാൻക്രിയാറ്റിക് കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് ലോകാരോഗ്യസംഘടന. മിതമായ അളവിലുള്ള മദ്യപാനം പോലും പാൻക്രിയാറ്റിക് കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് ലോകാരോഗ്യസംഘടന നടത്തിയ പഠനത്തിൽ പറയുന്നത്. ഓസ്ട്രേലിയ, നോർത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപത്തിയഞ്ച് ലക്ഷംപേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ലോകാരോഗ്യസംഘടനയ്ക്ക് കീഴിലുള്ള ഇന്റർനാഷണൽ കാൻസർ റിസർച്ച് ഏജൻസിയാണ് പഠനം നടത്തിയത്. പാൻക്രിയാറ്റിക് കാൻസർ സാധ്യത കൂട്ടുന്ന പ്രധാന ഘടകമാണ് മദ്യമെന്ന് ഗവേഷകർ കണ്ടെത്തി. ദിനംപ്രതി ചെറിയൊരു ഗ്ലാസ് വൈൻ കുടിക്കുന്നതും 284 മില്ലി ബിയർ കുടിക്കുന്നതുമൊക്കെ പാൻക്രിയാറ്റിക് സാധ്യത മൂന്നുശതമാനം കൂട്ടുന്നുണ്ട്. കടുത്ത മദ്യപാനികളിൽ അപകടസാധ്യത വീണ്ടും കൂടും.
Source link