KERALA

പാകിസ്താനുമായി അതിര്‍ത്തിപങ്കിടുന്ന സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച വീണ്ടും മോക്ഡ്രിൽ നടത്തും


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ആഴ്ചകള്‍ക്ക് ശേഷം പാകിസ്താനുമായി അതിര്‍ത്തിപങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവിൽ ഡിഫൻസ് മോക് ഡ്രില്‍ നടത്താന്‍ ഇന്ത്യ. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച മോക് ഡ്രില്‍ നടത്തുക. അതേസമയം, ഹരിയാണ സര്‍ക്കാര്‍ വ്യാഴാഴ്ച 22 ജില്ലകളിലായി ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ സംസ്ഥാനവ്യാപക സിവില്‍ ഡിഫന്‍സ് അഭ്യാസം നടത്തും. നാഷണല്‍ കേഡറ്റ് കോര്‍പ്പ്‌സ് (എന്‍സിസി), നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്), നെഹ്‌റു യുവ കേന്ദ്ര സംഘടന്‍ (എന്‍വൈകെഎസ്) തുടങ്ങിയ വളണ്ടിയര്‍മാരുടെ സേവനവും ഹരിയാണയില്‍ പ്രയോജനപ്പെടുത്തും.


Source link

Related Articles

Back to top button