KERALA
ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ 5 വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

ആഗ്ര: ഉത്തര്‍പ്രദേശിയെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു. കുട്ടിയുടെ അയല്ക്കാരന് കൂടിയായ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മേയ് 18-ാം തീയതിയായിരുന്നു സംഭവം. വീടിന് സമീപത്തെ ക്ഷേത്രത്തിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതിയായ പവിത്ര ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയെ കണ്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ ഇവരെ തള്ളിമാറ്റുകയും ചെയ്തു. ഇതോടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Source link