KERALA
‘പൂ പറിക്കാൻ പോകുന്ന മമ്മൂക്കയുടേയും ലാലേട്ടന്റേയും ബാല്യം’; ഇത്തവണത്തെ ഓണം പ്രവചിച്ച് രമേഷ് പിഷാരടി

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച കണ്ടന്റുകള്‍ നിറയുന്നതാവും ഇത്തവണത്തെ ഓണമെന്ന് നടന് രമേഷ് പിഷാരടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫുട്ബോള്‍ താരം റൊണാള്‍ഡോയും ഉള്‍പ്പെടെ പലരും ഇത്തവണത്തെ ഓണത്തിന് ആശംസനേരുമെന്ന് രമേഷ് പിഷാരടി ഫെയ്സ്ബുക്കില്‍ കുറിച്ചു. വടംവലിക്കാനും പുലികളിക്കും അന്യഗ്രഹജീവികള്‍ പോലും വരും. പൂ പറിക്കാന്‍ പോകുന്ന കുരുന്നുകളായി മമ്മൂട്ടിയുടേയും ലാലേട്ടന്റേയും ബാല്യം നമ്മള് കാണുമെന്നും രമേഷ് പിഷാരടി കുറിച്ചു.സ്വന്തം ഫോട്ടോയ്ക്കൊപ്പമാണ് കുറിപ്പ്. മരച്ചുവട്ടിലിരുന്ന് എടുത്ത സെല്‍ഫിയാണ് നടന് പങ്കുവെച്ചത്. ‘മരച്ചോട്ടില്‍ ഇരുന്നപ്പോള്‍ ആണല്ലോ, ന്യൂട്ടനും ബുദ്ധനും…’ എന്ന അപൂര്‍ണ്ണമായ വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
Source link