KERALA

അൻവറിനെ പ്രകീർത്തിച്ച് കെസി, ഒറ്റപ്പെടുത്തില്ല, വികാരം മാനിക്കണം, ആശയവിനിമയത്തിലെ തകരാർ പരിശോധിക്കും


നിലമ്പൂർ: പി.വി. അൻവറിനെ തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അൻവർ ഇടതുമുന്നണിയിൽ നിന്ന് ഇറങ്ങിപ്പോയതിനെ പ്രകീർത്തിച്ചുകൊണ്ട് സംസാരിച്ച വേണുഗോപാൽ, അൻവറിനെ ഒറ്റപ്പെടുത്തില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച വിഷയത്തിൽ വ്യക്തമായൊരു മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.ലീഗ് നേതാക്കളും പ്രതിപക്ഷ നേതാവും അടക്കമുള്ളവരുമായി ചർച്ച നടത്തും. എന്താണ് ആശയവിനിമയത്തിലെ തകരാർ എന്നത് പരിശോധിക്കും. അതിനുശേഷം അൻവറിന്റെ കാര്യത്തിൽ തീരുമാനമെടുക്കാം എന്നാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം.


Source link

Related Articles

Back to top button