KERALA
കുറഞ്ഞത് 10 വർഷം സേവനം, എൻപിഎസിൽ ചേർന്നവർക്ക് അധിക ആനുകൂല്യത്തിന് അവസരം

ന്യൂഡൽഹി: കുറഞ്ഞത് 10 വർഷം സേവനമനുഷ്ഠിച്ച്, 2025 മാർച്ച് 31-നുമുൻപ് വിരമിച്ച എൻപിഎസിൽ ചേർന്നവർക്ക് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പ്രകാരം അധിക ആനുകൂല്യം നേടാൻ അവസരം. നിയമപരമായ പങ്കാളിക്കും ഇത് ലഭിക്കും.ഇതിനകം നേടിയ എൻപിഎസ് ആനുകൂല്യങ്ങൾക്കുപുറമേയാണിത്. സേവനത്തിന്റെ ഓരോ ആറുമാസത്തിന്റെയും അവസാനം ലഭിച്ച അടിസ്ഥാനശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പത്തിലൊന്ന് ഒറ്റത്തവണയായി നൽകും. അനുവദനീയ യുപിഎസ് വിഹിതവും എൻപിഎസിനുകീഴിലെ ക്ഷാമബത്ത ആശ്വാസധനവും ചേർന്ന തുകയിൽനിന്ന് എൻപിഎസ് വാർഷിക പ്രാതിനിധ്യസംഖ്യ കുറച്ചശേഷമാണ് പ്രതിമാസ ടോപ്പ്-അപ്പ് തുക കണക്കാക്കുക.
Source link