INDIA

മഴക്കുളിര്‍, ജിഡിപിക്കുതിപ്പ്, രൂപക്ക് മുന്നേറ്റം, ആർബിഐ യോഗം, ആകെ പ്രതീക്ഷയിൽ ഇന്ത്യൻ വിപണി


എഫ്&ഓ ക്ളോസിങ് ആഴ്ചയിൽ 25000 പോയിന്റിന് മുകളിൽ വ്യാപാരമാരംഭിച്ച നിഫ്റ്റിക്ക് പിന്നീടുള്ള ദിവസങ്ങളിൽ വില്പനസമ്മർദ്ദം മറികടക്കാനായില്ല. യുദ്ധങ്ങളും ഒപ്പം വ്യാപാരയുദ്ധവും വീണ്ടും തലക്കെട്ടുകളിലേക്ക് തിരിച്ചെത്തിയതും, രൂപ വീണതും, ഐടിസിയുടെ വീഴ്ചയും അടക്കമുള്ള ഘടകങ്ങളെല്ലാം കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിദേശഫണ്ടുകളുടെ 6449 കോടി രൂപയുടെ വില്പനയും ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചു. മുൻ ആഴ്ചയിൽ 24853 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ആദ്യ ദിനങ്ങളിലെ മുന്നേറ്റത്തിന് ശേഷം വീണ് 24750 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. സെൻസെക്സ് വെള്ളിയാഴ്ച വീണ്ടും പോയിന്റുകൾ വീണ് 81451 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ജിഡിപിക്കുതിപ്പ്  കഴിഞ്ഞ ആഴ്ചയിൽ തിരിച്ചുവരവ് നടത്തിയ അമേരിക്കൻ ഡോളർ 85.52 രൂപ നിരക്കിലാണ് ഇന്ത്യൻ രൂപക്കെതിരെ വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. ജിഡിപി മുന്നേറ്റവും ആർബിഐ നിരക്ക് തീരുമാനങ്ങളും ഇന്ത്യൻ രൂപക്ക് പ്രതീക്ഷയാണ്. മേയിൽ ഇന്ത്യയുടെ വ്യവസായികോല്പാദന വളർച്ചയിൽ വന്ന കുറവും, ഇന്ത്യയുടെ വളർച്ച ആവശ്യകതകളും ആർബിഐയുടെ തീരുമാനങ്ങളെയും സ്വാധീനിച്ചേക്കാം. 


Source link

Related Articles

Back to top button