സംസ്ഥാനത്ത് മഴക്കെടുതിയിൽ വെള്ളിയാഴ്ച എട്ടുമരണം; ശനിയാഴ്ച മൂന്ന് ജില്ലകളിൽ അവധി

കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ല. മഴക്കെടുതിയിൽ വെള്ളിയാഴ്ച സംസ്ഥാനത്ത് എട്ടുപേർക്ക് ജീവൻ നഷ്ടമായി. മഴ തുടങ്ങി ഒരാഴ്ചയ്ക്കിടെ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കണ്ണൂര്‍ താവക്കരയില്‍ 30 ഓളം വീടുകളില്‍ വെള്ളം കയറി. പലയിടങ്ങളിലും വീടുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളത്ത് മരം വീണ് വയോധിക മരിച്ചു. ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. വിഴിഞ്ഞത്ത് ശക്തമായ തിരയില്‍പ്പെട്ട് രണ്ട് വള്ളങ്ങള്‍ മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി.
Source link