KERALA

ഛിന്നഗ്രഹവും വാല്‍നക്ഷത്രവും ‘പിടിക്കാന്‍’ ചൈന; ടിയാന്‍വെന്‍ 2 ദൗത്യം വിക്ഷേപിച്ചു


ബെയ്ജിങ്: ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനായുള്ള ടിയാന്‍വെന്‍-2 പേടകം വിക്ഷേപിച്ച് ചൈന. ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്ന് വ്യാഴാഴ്ച ചൈനീസ് സമയം പുലര്‍ച്ചെ 1.31 നായിരുന്നു വിക്ഷേപണം. ലോങ്മാര്‍ച്ച് 3ബി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഒരു ദശാബ്ദത്തോളം നീണ്ടു നില്‍ക്കുന്ന ദൗത്യമായിരിക്കും ഇത്.ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വന്‍ ശക്തിയായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. ചന്ദ്രന്റെ മറുവശത്ത് പേടകങ്ങള്‍ ഇറക്കുകയെന്ന വലിയ നേട്ടം ഇതിനകം കൈവരിച്ച ചൈനയ്ക്ക് ഇപ്പോള്‍ സ്വന്തമായി പ്രവര്‍ത്തനക്ഷമമായ ബഹിരാകാശ നിലയവുമുണ്ട്. 2030-ഓടെ മനുഷ്യരെ ചന്ദ്രനിലയക്കാനുള്ള നീക്കങ്ങളും ചൈന നടത്തിവരികയാണ്.


Source link

Related Articles

Back to top button