റിസോർട്ട് റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; BJP മുൻനേതാവിന്റെ മകനുൾപ്പെടെ 3 പേർക്ക് ജീവപര്യന്തം

ദെഹ്‌റാദൂണ്‍: റിസോര്‍ട്ട് ജീവനക്കാരിയായ 19-കാരിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ബിജെപി മുന്‍ നേതാവിന്റെ മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം. 2022-ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുകുലുക്കിയ അങ്കിത ഭണ്ഡാരി കൊലക്കേസിലാണ് കോട്‌വാറിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്. ബിജെപിയുടെ മുന്‍ നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ, സൗരഭ് ഭാസ്‌കര്‍, അങ്കിത് ഗുപ്ത എന്നിവര്‍ക്കാണ് ജീവപര്യന്തം തടവും അന്‍പതിനായിരംരൂപ വീതം പിഴയും കോടതി വിധിച്ചത്. പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ള വനംതര റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു അങ്കിത. കേസിലെ മറ്റു പ്രതികളായ സൗരഭും അങ്കിതും ഇതേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. 2022 സെപ്റ്റംബര്‍ 18-നായിരുന്നു അങ്കിതയെ കാണാതായത്. ദിവസങ്ങള്‍ക്കു ശേഷം, ചില്ല കനാലില്‍നിന്ന് മൃതദേഹം കണ്ടെടുത്തു. സംഭവം അതിവേഗം ചര്‍ച്ചയാവുകയും ചെയ്തു. പിന്നാലെ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ടു. അങ്കിതയുടെ കൊലപാതകത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പുല്‍കിതിന്റെ പിതാവ് വിനോദ് ആര്യയെ ബിജെപി എല്ലാ ഉത്തരവാദിത്വങ്ങളില്‍നിന്നും നീക്കംചെയ്തത്.
Source link