KERALA
ബ്രഹ്മോസ് മിസൈൽ പാകിസ്താന് നൽകിയത് ഉറക്കമില്ലാത്ത രാത്രികൾ, യുദ്ധം നിർത്താൻ പാക് സേന യാചിച്ചു- മോദി

കാൺപൂർ: ബ്രഹ്മോസ് മിസൈൽ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികളാണ് നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് സേന യുദ്ധം അവസാനിപ്പിക്കാനായി യാചിച്ചെന്നും ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നതായും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങളിൽ കടന്നുചെന്നു. നൂറുകണക്കിന് മൈലുകൾക്കുള്ളിലേക്ക് പോയി ഭീകരവാദികളെ തകർക്കാൻ നമ്മുടെ സായുധസേന ധൈര്യംകാണിച്ചു. പാക് സൈന്യം യുദ്ധം അവസാനിപ്പിക്കാൻ യാചിച്ചു. വിഡ്ഢികളാക്കരുത്, ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് ആ ശത്രുക്കളോട് എനിക്ക് പറയാനുള്ളത്’, മോദി പറഞ്ഞു.
Source link