KERALA

ക്ലീന്‍ കാംപസ് എന്റര്‍ടെയ്‌നര്‍; ‘ആഘോഷം’ ചിത്രീകരണം ആരംഭിച്ചു


‘ആഘോഷം’ എന്ന് പേരിട്ടിരിക്കുന്ന കാംപസ് ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ആരംഭിച്ചു. മലയാള സിനിമയില്‍ എന്നും ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്ന കാംപസ് ചിത്രമായ ‘ക്ലാസ്‌മേറ്റ്‌സ്’ സമ്മാനിച്ച സംവിധായകന്‍ ലാല്‍ ജോസാണ് സ്വിച്ചോണ്‍ കര്‍മം നിര്‍വ്വഹിച്ചത്. ‘ഗുമസ്തന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമല്‍ കെ. ജോബിയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രശസ്ത നടന്‍ വിജയരാഘവന്‍ ഫസ്റ്റ് ക്ലാപ്പ് നല്‍കി.നേരത്തേ, ഫാദര്‍ മാത്യു വാഴയില്‍ (ഡയറക്ടര്‍ യുവക്ഷേത്ര കോളേജ്), ഫാദര്‍ ജോസഫ് ഓലിക്കല്‍ കൂനന്‍ (വൈസ് പ്രിന്‍സിപ്പല്‍) എന്നിവരും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും നിര്‍മാതാക്കളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ശനിയാഴ്ച്ചയായിരുന്നു ചിത്രീകരണം ആരംഭിച്ചത്.


Source link

Related Articles

Back to top button