KERALA
‘ഇന്ത്യ വീടുപോലെ’, കേരളത്തിലെ ബിരിയാണി ആസ്വദിച്ച് കിലി പോള്‍

ഏറെ വര്‍ഷങ്ങളായി മലയാളികള്‍ക്ക് പരിചിതനായ ടാന്‍സാനിയക്കാരന്‍ കിലി പോള്‍ കേരളത്തിലെത്തിയപ്പോഴും മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ കേരള ബിരിയാണി ആസ്വദിക്കുന്ന കിലിയുടെ വീഡിയോ ട്രെന്റാവുകയാണ്മലയാളം ഗാനങ്ങള്‍ക്ക് ലിപ്സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാം കേരളത്തിന് സുപരിചിതനായ കിലി പോള്‍ ‘ഇന്നസെന്റ്’ എന്ന മലയാളം ചിത്രത്തില്‍ അഭിനയിക്കാനാണ് കേരളത്തിലെത്തിയത്. കൊച്ചി മാരിയറ്റിലെ റസ്റ്ററന്റ് ജീവനക്കാരന്‍ തനിക്ക് ബിരിയാണി വിളമ്പുന്ന വീഡിയോ ആണ് കിലി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. അരികിലുള്ള പാത്രത്തില്‍ ചിപ്‌സും മറ്റ് വിഭവങ്ങളും കാണാം.
Source link