KERALA

ഐപിഎല്‍ സീസണില്‍ 700 റണ്‍സ്; ഡിവില്ലിയേഴ്‌സിന്റെ റെക്കോഡ് തകര്‍ത്ത് സൂര്യകുമാര്‍ യാദവ്


അഹമ്മദാബാദ്: ഐപിഎല്ലില്‍ ഫൈനല്‍ കാണാതെ പുറത്തായെങ്കിലും റെക്കോഡ് ബുക്കില്‍ പേരെഴുതിച്ചേര്‍ത്ത് മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്.18 സീസണുകള്‍ നീണ്ട ഐപിഎല്‍ ചരിത്രത്തില്‍ 700 റണ്‍സ് തികയ്ക്കുന്ന ഓപ്പണിങ് ബാറ്ററല്ലാത്ത താരമെന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഓപ്പണിങ് ബാറ്റര്‍മാര്‍ മാത്രമാണ് 700 റണ്‍സ് പിന്നിട്ടത്. 2016 സീസണില്‍ 16 കളികളില്‍ നിന്നായി 687 റണ്‍സ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം എ ബി ഡിവില്ലിയേഴ്‌സായിരുന്നു ഒരു ഐപിഎല്‍ എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഓപ്പണറല്ലാത്ത താരം. ഡിവില്ലിയേഴ്‌സിന്റെ ഈ നേട്ടമാണ് സൂര്യ പഴങ്കഥയാക്കിയത്. 16 കളികളില്‍ നിന്നായി 65.18 ശരാശരിയില്‍ 717 റണ്‍സാണ് സൂര്യ ഇത്തവണ അടിച്ചെടുത്തത്.


Source link

Related Articles

Back to top button