KERALA
50 ലക്ഷം രൂപ വിലവരുന്ന ഒന്നേകാല്‍ കിലോ ലഹരിമരുന്നുമായി യുവാവും യുവതിയും പിടിയില്‍

കോങ്ങാട്: കേരളശ്ശേരിക്ക് സമീപം കുണ്ടളശ്ശേരിയില്‍ ഒന്നേകാല്‍ കിലോ മെത്താംഫെറ്റമിനുമായി യുവതിയെയും യുവാവിനെയും കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. മങ്കര സ്വദേശി സുനില്‍ (30), മണ്ണൂര്‍ സ്വദേശി സരിത (30) എന്നിവരാണ് പിടിയിലായത്.ഏകദേശം അരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്ന്. സുനില്‍ കുണ്ടളശ്ശേരിയില്‍ ഒരു വീട്ടില്‍ കാറ്ററിങ് സ്ഥാപനം നടത്തി വരികയായിരുന്നു. ഇയാളുടെ സഹായിയാണ് സരിത എന്ന് പോലീസ് പറഞ്ഞു.
Source link