ദുരന്ത സൂചനയോ? തമിഴ്നാട് തീരത്ത് മത്സ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങി ഓർ മത്സ്യം

ചെന്നൈ: തമിഴ്നാട് തീരത്ത് മത്സ്യ തൊഴിലാളികളുടെ വലയിൽ കുടുങ്ങി ഓർ മത്സ്യം. ആഴക്കടലിൽ കഴിയുന്ന ഓർ മത്സ്യം തീരപ്രദേശങ്ങൾക്ക് സമീപമെത്തുന്നത് സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് മുന്നോടിയായാണെന്നാണ് വിശ്വാസം. ഇതോടെ മത്സ്യത്തൊഴിലാളികൾ തെല്ലാശങ്കയിലായിട്ടുണ്ട്.’അന്ത്യനാൾ മത്സ്യം’ എന്നറിയപ്പെടുന്ന ഈ മത്സ്യം 30 അടി വരെ നീളം വെക്കാവുന്ന ഒരു റിബൺ പോലുള്ള ജീവിയാണ്. സാധാരണയായി 200 മുതൽ 1,000 മീറ്റർ വരെയുള്ള ആഴത്തിലാണ് ഇവ ആവസിക്കുന്നത്. ജാപ്പനീസ് ഇതിഹാസങ്ങളിലും നാടോടികഥകളിലും ഓർഫിഷിനെ വരാനിരിക്കുന്ന ഭൂകമ്പത്തിന്റെ സൂചനയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി സമുദ്രത്തിന്റെ ആഴങ്ങളിൽ കഴിയുന്ന ഈ മത്സ്യം, വെള്ളത്തിനടിയിലുള്ള പ്രകമ്പനങ്ങൾ കാരണം ഉപരിതലത്തിലേക്ക് നീന്തുന്നു എന്നാണ് കരുതപ്പെടുന്നത്.
Source link