KERALA

‘ഒരു ഗുരുദ്വാര അവിടെയുണ്ടെങ്കിൽ അങ്ങനെയിരിക്കട്ടെ’; വഖഫ് ബോർഡിന്റെ അവകാശവാദം തള്ളി സുപ്രീം കോടതി


ന്യൂഡൽഹി: ഗുരുദ്വാരയുടെ ഭൂമിക്ക് മേല്‍ അവകാശവാദം ഉന്നയിച്ച് ഡൽഹി വഖഫ് ബോർഡ് നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി. ഡൽഹി ശാഹ്ദര പ്രദേശത്തുള്ള ഭൂമിക്ക് മേലുള്ള ഡൽഹി വഖഫ് ബോർഡിന്റെ അവകാശവാദമാണ് കോടതി തള്ളിയത്. ഇന്ത്യ-പാക് വിഭജന കാലം മുതൽ അവിടെ ഗുരുദ്വാര നിലവിലുണ്ടെന്നും അത് വഖഫ് ഭൂമിയായി പരിഗണിക്കാൻ ആവില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.നേരത്തേ അവിടെ പള്ളിയായിരുന്നു ഉണ്ടായിരുന്നതെന്ന് കീഴ്‌ക്കോടതികൾ വിധിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഏതോ ഒരു ഗുരുദ്വാരയാണെന്നും ഡൽഹി വഖഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഘോഷ് വാദിച്ചു. എന്നാൽ, ‘ഏതോ ഒരു’ അല്ല, പകരം ഇപ്പോഴും പ്രവർത്തിക്കുന്ന ഒരു ഗുരുദ്വാരയാണ് അവിടെയുള്ളതെന്ന് ബെഞ്ച് പറഞ്ഞു. ഒരു ഗുരുദ്വാര അവിടെയുണ്ടെങ്കിൽ അങ്ങനെയിരിക്കട്ടെ എന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.


Source link

Related Articles

Back to top button