KERALA

നവംബർ ഒന്നുമുതൽ ഈ ന​ഗരത്തിലേക്ക് പ്രവേശിക്കാനാവുക BS6, CNG, EV വാണിജ്യ വാഹനങ്ങൾക്ക് മാത്രം


വൈദ്യുത, സിഎൻജി, ബിഎസ്6 വാണിജ്യ വാഹനങ്ങൾ മാത്രമേ നവംബർ ഒന്നുമുതൽ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകൂവെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. 2025ലെ വായു മലിനീകരണം ലഘൂകരണ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ‘2025 നവംബർ ഒന്നു മുതൽ ഡൽഹിയിലേക്ക് വരുന്ന ഏതൊരു വാഹനവും ബിഎസ്6, സിഎൻജി അല്ലെങ്കിൽ ഇലക്ട്രിക് (ഇവി) വാണിജ്യ വാഹനമായിരിക്കണം. കാലഹരണപ്പെട്ട വാഹനങ്ങളെ തിരിച്ചറിയാനും തടയാനുമായി എല്ലാ പ്രവേശന കവാടങ്ങളിലും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ (എഎൻപിആർ) ക്യാമറകൾ സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഈ ക്യാമറകളുടെ പരിധിയിൽ വാഹനം വരുമ്പോൾ തന്നെ അത് കാലഹരണപ്പെട്ട വാഹനമാണെന്നും മലിനീകരണം വ്യാപിപ്പിക്കുന്നുണ്ടെന്നും മനസ്സിലാകും. അതിനാൽ അവയെ കണ്ടെത്തുകയും ഉടൻ തടയുകയും ചെയ്യും. ഈ ക്യാമറകൾ എല്ലാ പെട്രോൾ പമ്പുകളിലും സ്ഥാപിക്കും’, വാർത്താസമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button