INDIA

ബക്രീദ്: ഓഹരി വിപണിക്ക് അവധിയില്ല; ഉറ്റുനോട്ടം റിസർവ് ബാങ്കിലേക്ക്, അടുത്ത പൊതു അവധി ഓഗസ്റ്റിൽ


ബക്രീദ് പ്രമാണിച്ച് വെള്ളിയാഴ്ച (ജൂൺ 6) ഇന്ത്യൻ ഓഹരി വിപണികൾക്ക് അവധിയില്ല. എൻഎസ്ഇയും ബിഎസ്ഇയും പതിവുപോലെ പ്രവർത്തിക്കും. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും (ബിഎസ്ഇ) പൊതു അവധി ദിവസങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. അതിൽ ജൂൺ 6 ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ വിപണിക്ക് ബക്രീദ് അവധിയില്ല.ഓഗസ്റ്റിലാണ് ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇനി അടുത്ത പൊതു അവധിയുള്ളത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15നും (വെള്ളി) വിനായക ചതുർഥിദിനമായ ഓഗസ്റ്റ് 27നും (ബുധൻ) അവധിയാണ്. ഒക്ടോബർ 2 ഗാന്ധിജയന്തി/ദസ്സറ (വ്യാഴം), ഒക്ടോബർ 21 ദീപാവലി (ചൊവ്വ), ഒക്ടോബർ 22 ദീപാവലി ബലിപ്രതിപാദ (ബുധൻ), നവംബർ 5 ഗുരു നാനക് ജയന്തി (ബുധൻ), ഡിസംബർ 25 ക്രിസ്മസ് (വ്യാഴം) എന്നിവയാണ് ഈ വർഷത്തെ മറ്റ് പൊതു അവധി ദിനങ്ങൾ.ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button