KERALA

സുസ്ഥിര പരിസ്ഥിതി പരിഹാരങ്ങൾ; ദേശീയ കോൺക്ലേവ് സംഘടിപ്പിച്ച് CSIR-NIIST


തിരുവനന്തപുരം: സുസ്ഥിര പരിസ്ഥിതി പരിഹാരങ്ങൾ എന്ന വിഷയത്തിൽ ദേശീയ കോൺക്ലേവ് സംഘടിപ്പിച്ച് സി.എസ്.ഐ.ആർ.-എൻ.ഐ.ഐ.എസ്.ടി(CSIR-NIIST). ലോക പരിസ്ഥിതി ദിനത്തിന്റെയും ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെയും ഭാ​ഗമായിട്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. കേരള സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ പ്രൊഫ. വി. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വരണ്ട കാലാവസ്ഥയെ തുടർന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വലിയ ഭീഷണിയാണെന്നും കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രീയമായ പഠനങ്ങളും ഇടപെടലുകളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നയനിർമ്മാതാക്കളും സാങ്കേതിക വിദഗ്ധരും ഗവേഷകരും പങ്കെടുത്ത കോൺക്ലേവ്, രാജ്യത്ത് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിന് നവീനവും പ്രായോഗികവുമായ ശ്രമങ്ങൾ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഫലപ്രദമായ ചർച്ചകൾക്ക് വഴിതുറന്നു.


Source link

Related Articles

Back to top button