KERALA

ഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകാത്തതിന് ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്നു


ബാരിപദ(ഒഡീഷ): ഉച്ചഭക്ഷണത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിന്റെ പേരിൽ ഭർത്താവ് തലയ്ക്കടിച്ചതിനെത്തുടർന്ന് ഭാര്യ മരിച്ചു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ കുതിലിങ് ഗ്രാമത്തിലാണ് സംഭവം. ഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകാത്തതിൽ പ്രകോപിതനായ ലാമ ബാസ്‌കെ ഭാര്യ ബസന്തി(41)യുടെ തലയ്ക്ക് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.പ്രതി കുറ്റം സമ്മതിച്ചതായി ഉദാല പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് ബനമാലി ബാരിക് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉദാല സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റി. ബസന്തിയുടെ അമ്മ മൈൻ ഹെംബ്രം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലാമ ബാസ്‌കെയെ അറസ്റ്റ് ചെയ്തത്.


Source link

Related Articles

Back to top button