KERALA
‘സത്യം ജയിക്കുന്ന സ്ഥലമൊന്നുമല്ലേ സാറേ ഈ കോടതി’; മാസ് ആൻഡ് ക്ലാസ് സുരേഷ്ഗോപി, JSK ടീസർ

സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന് രചിച്ചു സംവിധാനംചെയ്ത ‘ജെ.എസ്.കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ ഒഫീഷ്യല്‍ ടീസർ പുറത്ത്. സുരേഷ് ഗോപിയുടെ ശക്തമായ ഡയലോഗ് ഡെലിവറിയിലൂടെ അതിശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന സൂചനയാണ് 1.04 മിനിറ്റ് ദൈർഘ്യമുള്ള ടീസർ നൽകുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ്ഗോപി വക്കീൽ വേഷത്തിലെത്തുന്നൂവെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേക. ഒപ്പം സുരേഷ് ഗോപിയുടെ മകൻ മാധവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനുപമ പരമേശ്വരന്, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Source link