KERALA
ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍; അഭിഭാഷകനെതിരെ നടപടി

കൊച്ചി: എന്റോള്‍മെന്റ് ദിനത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ വാഹനമുപയോഗിച്ച് റീല്‍ എടുത്ത അഭിഭാഷകനെതിരേ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. ചാവക്കാട് മുതുവട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫായിസ് എന്ന വ്യക്തിക്കെതിരെയാണ് അഡ്വക്കേറ്റ്സ് ആക്ട് സെക്ഷന്‍ 35 പ്രകാരം ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച റീലില്‍ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനവും ചിത്രീകരിച്ചിട്ടുണ്ട്. ഇത് നീതിന്യായവകുപ്പിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണ് എന്ന് ബാര്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Source link