KERALA

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത ഗാന്ധി സ്തൂപത്തിന് പകരം പുതിയത് സ്ഥാപിക്കാന്‍ കെപിസിസി 


കണ്ണൂര്‍: കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്. അടുവാപ്പുറത്ത് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത ഗാന്ധി സ്തൂപത്തിന് പകരമാണ് മലപ്പട്ടത്ത് പുതിയ സ്തൂപം സ്ഥാപിക്കുന്നത്. കെപിസിസി നേരിട്ടാണ് സ്തൂപം സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗാന്ധി സ്തൂപം അനാച്ഛാദനം ചെയ്യും. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. മലപ്പട്ടം സര്‍ക്കാര്‍ സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന ഗാന്ധിയാത്രയ്ക്ക് ശേഷമായിരിക്കും സ്തൂപം അനാച്ഛാദനം ചെയ്യുക.


Source link

Related Articles

Back to top button