INDIA

കല്യാൺ ജ്വല്ലേഴ്സ്, ടൈറ്റൻ, തങ്കമയിൽ ഓഹരികൾക്ക് തമിഴ്നാട്ടിൽ നിന്നൊരു പുത്തൻ എതിരാളി; ഐപിഒ ഉടൻ


ഇന്ത്യൻ ഓഹരി വിപണിയിലെ ശ്രദ്ധേയ സ്വർണ (gold) ജ്വല്ലറി ബ്രാൻഡുകളായ കല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers), ടൈറ്റൻ (Titan Company), തങ്കമയിൽ ജ്വല്ലറി (Tangamayil Jewellery) തുടങ്ങിയവയ്ക്ക് തമിഴ്നാട്ടിൽ നിന്നൊരു പുതിയ എതിരാളി വരുന്നു. ദക്ഷിണേന്ത്യയിൽ 56ഓളം ഷോറൂമുകളുള്ള ലളിതാ ജ്വല്ലറിയാണ് (Lalithaa Jewellery) 1,700 കോടി രൂപ ഉന്നമിട്ടുള്ള പ്രാരംഭ ഓഹരി വിൽപനയ്ക്ക് (IPO) ഒരുങ്ങുന്നത്. ഇതിനായുള്ള അപേക്ഷ (DRHP) ഇക്കഴിഞ്ഞ ദിവസം കമ്പനി ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (SEBI) സമർപ്പിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയാണ് ലളിതാ ജ്വല്ലറി. 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ 43.62% ശരാശരി വാർഷിക വളർച്ച (CAGR) പ്രവർത്തന വരുമാനത്തിൽ കുറിച്ച സ്ഥാപനമാവുമാണിത്.Disclaimer:


Source link

Related Articles

Back to top button