INDIA

കുതിപ്പിന് വഴിയൊരുക്കി ആർബിഐ, ആത്മവിശ്വാസത്തോടെ തിരിച്ചുകയറി ഇന്ത്യൻ വിപണി, ഇനി മുന്നേറ്റമോ


വെള്ളിയാഴ്ച ആർബിഐ നടത്തിയ ഐതിഹാസികമായ നയംമാറ്റത്തെ തുടർന്ന് ഇന്ത്യൻ വിപണി തിരിച്ചു കയറി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആർബിഐ റിപ്പോ നിരക്ക് അര ശതമാനം കുറച്ച് 5.50%ലേക്ക് എത്തിച്ചതിനൊപ്പം തികച്ചും അപ്രതീക്ഷിതമായി ക്യാഷ് റിസർവ് റേഷ്യോ നാലിൽ നിന്നും മൂന്ന് ശതമാനത്തിലേക്ക് കുറച്ചതും വിപണിയുടെ ആവേശം വർദ്ധിപ്പിച്ചു. മുൻആഴ്ചയിൽ 24750 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി വെള്ളിയാഴ്ച അതെ നിരക്കിൽ വ്യാപാരം തുടരവെ വന്ന ആർബിഐ പ്രഖ്യാപനങ്ങളെ തുടർന്ന് മുന്നേറിയ നിഫ്റ്റി ഒരു ശതമാനം നേട്ടത്തിൽ 25003 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 747 പോയിന്റുകൾ നേട്ടത്തിൽ 82189 പോയിന്റിലും വെള്ളിയാഴ്ച ക്ളോസ് ചെയ്തു. കുതിപ്പിന് അടിത്തറയൊരുക്കി ആർബിഐഅടുത്ത ആഴ്ചയിൽ വരുന്ന ഇന്ത്യയുടെ മെയ് മാസത്തിലെ സിപിഐ ഡേറ്റ വിപണിക്ക് പ്രധാനമാണ്. 2024 ഒക്ടോബർ മുതൽ ക്രമാനുഗതമായി കുറഞ്ഞു വരുന്ന ഇന്ത്യൻ സിപിഐ ഏപ്രിലിൽ 3.16% മാത്രം വാർഷിക വളർച്ചയാണ് കുറിച്ചിരുന്നത്. 2025 ഫെബ്രുവരി മുതൽ ഇന്ത്യൻ സിപിഐ വളർച്ച 4%ൽ താഴെയാണെന്നതും ആർബിഐയുടെ സിപിഐ അനുമാനങ്ങളെ ശരിവയ്ക്കുന്നതാണ്. 


Source link

Related Articles

Back to top button