KERALA

Venus Transit In Cancer 2023 May,ശുക്രന്‍ കര്‍ക്കടകത്തിലേക്ക് കടക്കുന്നു, ഈ നാല് രാശിക്കാര്‍ക്ക് സമ്പത്തിനാല്‍ ആറാട്ട്! – these four zodiac signs will have wealth as venus transit in cancer 2023 may


Samayam Malayalam•30 May 2023, 2:33 pmVenus Transit In Cancer | 2023 മെയ് 30 ചൊവ്വാഴ്ച വൈകിട്ട് 07:40-ഓടെ ശുക്രന് ഗ്രഹമാറ്റം സംഭവിക്കുന്നതോടെ നാല് രാശിക്കാര്‍ക്ക് ഐശ്വര്യവും സമ്പല്‍സമൃദ്ധിയ്ക്കുമുള്ള യോഗം തെളിയുന്നു.ഹൈലൈറ്റ്: ശുക്രന്റെ ഗ്രഹമാറ്റം ഇവര്‍ക്ക് പല ഭാഗ്യങ്ങളും പ്രദാനം ചെയ്യും.ഈ രാശിക്കാര്‍ക്ക് തൊഴിപരമായ വിജയവും ലാഭവും ഒക്കെയുണ്ടാകും.കൂടാതെ ഇവര്‍ കുടുംബത്തില്‍ സമാധാനവും ആനന്ദവും അനുഭവിക്കും. (ഫോട്ടോസ്- Samayam Malayalam) PC: E. A. Rodrigues നവഗ്രഹങ്ങളുടെ മാറ്റങ്ങള്‍ എല്ലാ രാശിക്കാരെയും ഗുണപരമായോ ദോഷകരമായോ ബാധിക്കുന്നു. ഗുണപരമായ സ്ഥാനത്ത് ശുഭകരമായ ഗ്രഹം വന്നാല്‍ ആ രാശിക്കാര്‍ക്ക് പലതരത്തിലുള്ള നല്ല യോഗങ്ങളുമുണ്ടാകും. മറിച്ചായാല്‍ ദോഷകരമായ അനുഭവങ്ങളാകും പ്രദാനമാവുക. ഇപ്പോള്‍ ശുക്രന്‍ തന്റെ നിലവിലെ സ്ഥാനം വിട്ട് മാറാന്‍ ഒരുങ്ങുകയാണ്. ശുക്രന്റെ ഗ്രഹമാറ്റം പലര്‍ക്കും ഭാഗ്യകരമോ നിര്‍ഭാഗ്യകരമോ ആയി ഭവിക്കും. 2023 മെയ് 30, വൈകിട്ട് 07:40 ഓടെ ശുക്ര ഗ്രഹം കര്‍ക്കടക രാശിയിലേക്ക് കടക്കും (Venus Transit In Cancer 2023 May). ഇതോടെ നാല് രാശിക്കാര്‍ക്ക് സമ്പത്തുക്കളാല്‍ അനുഗ്രഹീതരാക്കും.ഗ്രഹനില പ്രകാരം ഒന്ന്, നാല്, ഏഴ്, പത്താം ഭാവങ്ങളിലോ അല്ലെങ്കില്‍ തുലാം രാശിയിലോ മീനം രാശിയിലോ ശുക്രന്‍ കടന്നാല്‍ അത്യുത്തമ യോഗം ഭവിക്കും. ഇപ്പോള്‍ ശുക്രന്റെ ഗ്രഹമാറ്റതതാല്‍ നാല് രാശിക്കാര്‍ക്ക് സര്‍വ്വഐശ്വര്യങ്ങളും സര്‍വ്വസമ്പത്തും സര്‍വ്വവിജയങ്ങളും വന്നുഭവിക്കും. ജ്യോതിഷപരമായി ഒരാളുടെ യോഗങ്ങള്‍ പറയുന്നത്, ആ വ്യക്തിയുടെ ജനിച്ച സമയവും ഗ്രഹനിലയും ഒക്കെ ചിന്തിച്ചാണ്. എന്നിരുന്നാലും ജനിച്ച രാശിക്കൂറ് നോക്കി പൊതുവായ ചില യോഗങ്ങള്‍ പറയാന്‍ സാധിക്കും. ശുക്രന്റെ ഗ്രഹമാറ്റത്തിലൂടെ ഗുണമുണ്ടാകുന്ന രാശിക്കാരെ വിശദമായി അറിയാം:ജൂണ്‍ പകുതിയോടെ സൂര്യനും ശനിയും രാശി മാറുന്നു, ഈ നാല് കൂറുക്കാര്‍ക്ക് ഇനി ഭാഗ്യകാലം!മിഥുനംമിഥുനം രാശിക്കാര്‍ക്ക് ശുക്രന്‍, രണ്ടാം ഭാവത്തിലായിരിക്കും നില്‍ക്കുക. ബുധനാണ് മിഥുനം രാശിയുടെ അധിപന്‍. ബുധനും ശുക്രനും സൗഹൃദ സ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹങ്ങളാണ്. അതിനാല്‍ തന്നെ ഈ രാശിക്കാര്‍ക്ക് സമ്പത്ത് വന്നുഭവിക്കാനുള്ള സമയമാണിപ്പോള്‍. തൊഴിപരമായ വിജയവും ലാഭവും ഒക്കെയുണ്ടാകും. കുടുംബത്തില്‍ സമാധാനവും ആനന്ദവും അനുഭവിക്കും. അവിവാഹിതര്‍ക്ക് നല്ല ബന്ധങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. കര്‍ക്കടകംകര്‍ക്കടകം രാശിക്കാര്‍ക്ക് ശുക്രന്‍, ഇപ്പോള്‍ ഒന്നാം ഭാവത്തിലായിരിക്കും. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവ അനുഭവിക്കാനുള്ള യോഗമുണ്ട്. മഹാലക്ഷ്മിയുടെ കടാക്ഷമുള്ളതിനാല്‍ എല്ലായിടത്തും ഭാഗ്യവും വിജയവും ഉണ്ടാവും. അവിചാരിതമായ സാമ്പത്തിക ഗുണങ്ങള്‍ അനുഭവിക്കും. പല മേഖലകളിലൂടെ സമ്പത്ത് വന്ന് ചേരും. അംഗീകാരം, കീര്‍ത്തി, സംതൃപ്തി, ഉയര്‍ന്ന പദവികള്‍ എന്നവ തേടിയെത്തും. ദാമ്പത്യത്തില്‍ ആനന്ദവും സമാധാനവും അനുഭവിക്കും.ശുക്രന്‍ കര്‍ക്കടകത്തിലേക്ക് കടക്കുന്നു, ഈ നാല് രാശിക്കാര്‍ക്ക് സമ്പത്തിനാല്‍ ആറാട്ട്!കന്നികന്നി രാശിക്കാര്‍ക്ക് ശുക്രന്‍, ഇപ്പോള്‍ പതിനൊന്നാം ഭാവത്തിലായിരിക്കും. സാമ്പത്തിക ലാഭവും മറ്റ് പല ഗുണകരമായ യോഗവും ഇവര്‍ക്കുണ്ടാകും. സാമ്പത്തിക ദുരിതങ്ങളില്‍ നിന്ന് മുക്തിയുമുണ്ടാകും. തൊഴില്‍പരമായ നേട്ടങ്ങള്‍ ലഭിക്കും. തൊഴിലില്‍ സംതൃപ്തിയും സമാധാനവും കൈവരിക്കും. അവിവാഹിതര്‍ക്ക് മംഗ്യ യോഗം കാണുന്നു. നല്ല പ്രണയ ബന്ധങ്ങള്‍ക്ക് അവസരം വരും.മകരംമകരം രാശിക്കാര്‍ക്ക് ശുക്രന്‍, ഇപ്പോള്‍ ഏഴാം ഭാവത്തിലായിരിക്കും. അതിനാല്‍ ഇവര്‍ക്ക് ഈ സമയത്ത് കാര്യങ്ങളെല്ലാം ഗുണകരമായി ഭവിക്കും. സംരംഭം, അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ വലിയ ലാഭം പ്രതീക്ഷിക്കാം. ജീവിതപങ്കാളിയുടെ ഭാഗത്ത് നിന്നും സാമ്പത്തികമായ നേട്ടങ്ങള്‍ കടന്നുവരും. ദാമ്പത്യ ബന്ധത്തില്‍ സമാധാനം, സുഖം എന്നിവ അനുഭവിക്കാന്‍ സാധിക്കും.ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ ഭാഗ്യമറുകുകളെക്കുറിച്ച് അറിയാംDisclaimer:ഈ പേജില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം സമയം മലയാളം ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.


Source link

Related Articles

Back to top button