പകരം തീരുവയിലെ ഇളവ് ഒരു മാസം കൂടി മാത്രം

ന്യൂഡൽഹി∙ യുഎസ് മറ്റ് രാജ്യങ്ങൾക്കെതിരെ പ്രഖ്യാപിച്ച ‘പകരം തീരുവ’ മരവിപ്പിച്ചതിന്റെ സമയപരിധി തീരാൻ ഇനി ഒരു മാസം കൂടി. ഇതിനുള്ളിൽ യുഎസുമായി ഇടക്കാല വ്യാപാര കരാറിനുള്ള ശ്രമങ്ങളാണ് ഇന്ത്യയടക്കം നടത്തിക്കൊണ്ടിരിക്കുന്നത്. ജൂലൈ 9നാണ് സമയപരിധി അവസാനിക്കുന്നത്. അതിനു ശേഷം ഉയർന്ന തീരുവ പ്രാബല്യത്തിൽ വന്നേക്കും. ഇന്ത്യയ്ക്കുമേൽ 26% തീരുവയാണ് ചുമത്തിയിരുന്നത്. ഇതാണ് 90 ദിവസത്തേക്ക് ഡോണൾഡ് ട്രംപ് മരവിപ്പിച്ചത്.ചൈനയുമായി യുഎസ് ഇടക്കാല ധാരണയിലെത്തിക്കഴിഞ്ഞു. ബ്രിട്ടനുമായും യുഎസ് കരാർ ഒപ്പിട്ടു. ഇനി ഇന്ത്യയുടെ ഊഴമാണ്. ഇന്ത്യയുമായി ചർച്ച നടത്താനായി എത്തിയ യുഎസ് സംഘം ഇന്നലെയും ഡൽഹിയിലുണ്ടായിരുന്നു. 5,6 തീയതികളിൽ മാത്രം ചർച്ച നടത്താനിരുന്ന സംഘം ഇത് നീട്ടുകയായിരുന്നു.സ്റ്റീലിനും അലുമിനിയത്തിനും തീരുവ ഇരട്ടിയാക്കിയ യുഎസ് തീരുമാനത്തെ ഇന്ത്യ വ്യാപാരചർച്ചകളിലൂടെ നേരിടുമോയെന്നാണ് കണ്ടറിയേണ്ടത്.
Source link