INDIA

ചാഞ്ചാടി ഇന്ത്യൻ വിപണി, അമേരിക്കൻ പണപ്പെരുപ്പം എന്താകുമെന്ന് ഇന്നറിയാം


രാജ്യാന്തര വിപണി പിന്തുണയിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറുകളിൽ മുന്നേറിയെങ്കിലും ചാഞ്ചാട്ടത്തിലേയ്ക്ക് വീണു. അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലായിരുന്നതിനാൽ യൂറോപ്യൻ വിപണികള്‍ നഷ്ടത്തിൽ ആരംഭിച്ചതും ലാഭമെടുക്കലും ഇവിടെ ചാഞ്ചാട്ടമുണ്ടാക്കി. നിഫ്റ്റി 25222 പോയിന്റ് വരെ മുന്നേറിയ ശേഷം 37 പോയിന്റ് നേട്ടത്തിൽ 25141 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 123 പോയിന്റുകൾ മുന്നേറി 82515 പോയിന്റിലും ക്ളോസ് ചെയ്തു. സിപിഐ ഡേറ്റ റിലയൻസ് ഇൻഫ്രാ അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ ഉപകമ്പനിയായ റിലയൻസ് ഡിഫൻസും ജർമനിയുടെ ഡീൽ ഡിഫൻസും തമ്മിൽ അതിനൂതന വെടിക്കോപ്പുകളുടെ ഉത്പാദനത്തിനും, വിതരണത്തിനും ധാരണയായത് റിലയൻസ് ഇൻഫ്രക്ക് മുന്നേറ്റം നൽകി. എന്നാൽ ബിഇ (ബുക്ക് എൻട്രി സ്റ്റോക്സ്)വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ ഓഹരിക്ക് ഇന്ന് മുന്നേറ്റം തുടരാനായില്ല. റിലയൻസ് ഇൻഫ്രാ 8262 കോടി രൂപയുടെ അറ്റാദായം കഴിഞ്ഞ പാദത്തിൽ നേടിയിരുന്നു. 


Source link

Related Articles

Back to top button