ഈസ്റ്റേണിന്റെ മാതൃകമ്പനിയും ഓഹരി വിപണിയിലേക്ക്; ഓർക്ലയ്ക്കൊപ്പം ഓഹരി വിൽക്കാൻ നവാസ് മീരാനും?

പ്രമുഖ ഭക്ഷ്യോൽപന്ന, കറിപ്പൊടി, സുഗന്ധവ്യഞ്ജന കമ്പനിയായ ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെയും (Eastern Condiments) എംടിആര്‍ ഫുഡ്സിന്റെയും (MTR Foods) പ്രൊമോട്ടർ കമ്പനി ഓർക്ല ഇന്ത്യയും (Orkla India) ഓഹരി വിപണിയിലേക്ക്. ഇതിനു മുന്നോടിയായി പ്രാരംഭ ഓഹരി വിൽപന (IPO) നടത്തുന്നതിനുള്ള അപേക്ഷ (DRHP) കമ്പനി ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (SEBI) സമർപ്പിച്ചു. നോർവേ ആസ്ഥാനമായ ഓർക്ലയുടെ (Norway’s Orkla ASA) ഇന്ത്യാ വിഭാഗമാണ് ഓർക്ല ഇന്ത്യ. ഓർക്ല ഏഷ്യ പസഫിക് (Orkla Asia Pacific Pte) ആണ് ഇന്ത്യാ വിഭാഗത്തെ നിയന്ത്രിക്കുന്നത്.പൂർണമായും ഓഫർ-ഫോർ-സെയിൽ (OFS) മാത്രമുള്ളതായിരിക്കും ഓർക്ല ഇന്ത്യയുടെ ഐപിഒ. നിലവിലെ ഓഹരി ഉടമകൾ (പ്രൊമോട്ടർമാർ) നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്നതാണ് ഓഫർ-ഫോർ-സെയിൽ. അതായത്, ഐപിഒയിൽ പുതിയ ഓഹരികൾ (Fresh Issue) ഉണ്ടാവില്ല. പുതിയ ഓഹരികൾ കൂടിയുണ്ടെങ്കിലേ കമ്പനിയുടെ ഇന്ത്യാ വിഭാഗത്തിന് മൂലധനാവശ്യത്തിന് പണം ലഭിക്കൂ. ഒഎഫ്എസ് വഴി സമാഹരിക്കുന്ന പണം പൂർണമായും ലഭിക്കുക പ്രൊമോട്ടർമാർക്കായിരിക്കും.2007ലായിരുന്നു എംടിആറിനെ ഏറ്റെടുത്ത് ഓർക്ല ഇന്ത്യയിൽ പ്രവേശിച്ചത്. ബംഗളൂരുവിലെ മയ്യാ (Maiya) കുടുംബം 1950ൽ സ്ഥാപിച്ച കമ്പനിയാണ് എംടിആർ. ഇന്ത്യക്കുപുറമേ ജപ്പാൻ, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, മിഡിൽ-ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും കമ്പനിക്ക് വിപണി സാന്നിധ്യമുണ്ട്.
Source link