ദുരന്തം എയർ ഇന്ത്യ പുതിയ വിമാനങ്ങൾ വാങ്ങാനിരിക്കെ, തകർന്നടിഞ്ഞ് ബോയിങ് ഓഹരി, ഇൻഡിഗോ, സ്പൈസ്ജെറ്റ് ഓഹരികൾക്കും വീഴ്ച

ബോയിങ് (Boeing), എയർബസ് (Air Bus) എന്നിവയിൽ നിന്ന് അധികമായി 200 പുത്തൻ വിമാനങ്ങൾ കൂടി എയർ ഇന്ത്യ (Air India) വാങ്ങാൻ ശ്രമിക്കുന്നെന്ന റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾക്കിടെയാണ് അഹമ്മദാബാദിലെ വിമാനദുരന്തം (Ahmedabad Plane Crash). 200 നാരോബോഡി, സിംഗിൾ-ഐൽ വിമാനങ്ങൾ വാങ്ങാനാണ് നീക്കമെന്ന് ബ്ലൂംബെർഗാണ് റിപ്പോർട്ട് ചെയ്തത്. ഓരോ വശത്തും 3 വീതം സീറ്റുകളുള്ളതും ഒറ്റ ഇടനാഴികൊണ്ട് വേർതിരിക്കുന്നതുമായ വിമാനങ്ങളാണ് സിംഗിൾ-ഐൽ വിമാനങ്ങൾ.മൊത്തം 70 ബില്യൻ ഡോളർ (ഏകദേശം 5 ലക്ഷം കോടി രൂപ) മതിക്കുന്ന 470 പുത്തൻ വിമാനങ്ങൾ വാങ്ങാനുള്ള റെക്കോർഡ് ഓർഡർ 2023ൽ എയർ ഇന്ത്യ നൽകിയിരുന്നു. വ്യോമയാന രംഗത്തെ ഏറ്റവും വലിയ പർച്ചേസ് ഓർഡറുകളിലൊന്നായിരുന്നു അത്. ബോയിങ്ങിൽ നിന്ന് 220, എയർബസിൽ നിന്ന് 250 എന്നിങ്ങനെ വിമാനങ്ങൾക്കായിരുന്നു ഓർഡർ. ഇതിനു പുറമെയാണ് ഇപ്പോൾ പുതുതായി 200 വിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കം.തകർന്ന് ബോയിങ് ഓഹരിഇൻഡിഗോ, സ്പൈസ്ജെറ്റ് ഓഹരികളും നഷ്ടത്തിൽഅഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോ, സ്പൈസ്ജെറ്റ് ഓഹരികളും ഇന്ന് നഷ്ടത്തിലേക്ക് വീണു. സ്പൈസ്ജെറ്റ് 1.78 ശതമാനം നഷ്ടവുമായി 44.68 രൂപയിലും ഇൻഡിഗോ (InterGlobe Aviation Limited) 3.32 ശതമാനം താഴ്ന്ന് 5,444 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Source link