INDIA

ഇറാനെ ആക്രമിച്ച് ഇസ്രയേൽ; തീപിടിച്ച് സ്വർണവും എണ്ണയും, ആശങ്കയിൽ ഓഹരി വിപണി, കേരളത്തിൽ‌ സ്വർണവില കുതിക്കും


ഇന്ത്യയിൽ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പം 6 വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞെന്ന പോസിറ്റീവ് വാർത്തയ്ക്കിടെയിലും നിക്ഷേപകരെ ആശങ്കപ്പെടുത്തി പ്രതികൂലഘടകങ്ങളുടെ പെരുമഴപ്പെയ്ത്ത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ തന്നെ, അതും ആണവ കേന്ദ്രങ്ങളിൽ വരെ ഇസ്രയേൽ ആക്രമണം നടത്തിയതോടെ മധ്യേഷ്യ വീണ്ടും യുദ്ധകലുഷിതമായി. തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണം, ക്രൂഡ് ഓയിൽ വിലകൾ കത്തിക്കയറി. രാജ്യാന്തര സ്വർണവില ഔൺസിന് ഒറ്റയടിക്ക് 102 ഡോളറിലധികം ഉയർന്ന് 3,429 ഡോളർ വരെയെത്തി. ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു രൂപ ശരാശരി കൂടാമെന്നിരിക്കെ, ഇന്ന് പവൻ വിലയിൽ 1,000 രൂപയിലധികം വർധന പ്രതീക്ഷിക്കാം.ക്രൂഡ്, സ്വർണം വിലകളിൽ ഒറ്റദിവസം ഇത്രയും വില കൂടുന്നത് സമീപ ആഴ്ചകൾക്കിടെ ഇതാദ്യമാണ്. മാത്രമല്ല, ഉപഭോഗത്തിന്റെ 85-90 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഈ വിലവർധന കനത്ത തിരിച്ചടിയാകും. ഇന്ത്യയിൽ ഇന്ധനവിലയും അതിന്റെ ചുവടുപിടിച്ച് അവശ്യവസ്തുക്കളുടെ വിലയും പണപ്പെരുപ്പവും കൂടാൻ ഇതിടയാക്കും. കറന്റ് അക്കൗണ്ട്, വ്യാപാരക്കമ്മികളും കൂടും.manoramaonline.com/business(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)


Source link

Related Articles

Back to top button