KERALA

ADGP അജിത്കുമാറിന് വിശിഷ്ടസേവാമെഡലിന് ശുപാര്‍ശ; DGP സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ട്


തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാറിന് വിശിഷ്ടസേവാമെഡലിന് ശുപാര്‍ശ. ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അജിത്കുമാറിന് വിശിഷ്ടസേവാമെഡല്‍ നല്‍കണമെന്ന ശുപാര്‍ശ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. തൃശ്ശൂര്‍പൂരം കലക്കല്‍, പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍. ഈ ഘട്ടത്തിലാണ് വിശിഷ്ടസേവനത്തിനുള്ള മെഡലിനുള്ള ശുപാര്‍ശ ഡിജിപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് നല്‍കിയിരിക്കുന്ന ശുപാര്‍ശ പരിശോധനയ്ക്കുശേഷം കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിടുകയാണ് ചെയ്യുന്നത്.


Source link

Related Articles

Back to top button