KERALA
AI ഗുരുതരപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്ന് പഠനം, 2030-ഓടെ മനുഷ്യരാശിയെ പൂർണമായി നശിപ്പിക്കും

ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്നറിയപ്പെടുന്ന നിർമിതബുദ്ധി 2030-ഓടെ മനുഷ്യരാശിയെ പൂർണമായും നശിപ്പിക്കുമെന്ന് പഠനം. ഗൂഗിൾ ഡീപ് മൈൻഡിന്റെ പുതിയ ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തൽ. എജിഐ ഗുരുതരമായ ദോഷത്തിന് വഴിവെച്ചേക്കാമെന്നും പഠനത്തിൽ പറയുന്നു. ഡീപ് മൈൻഡ് സഹസ്ഥാപകൻ കൂടിയായ ഷെയ്ൻ ലെഗ് സഹ രചയിതാവായ പ്രബന്ധത്തിൽ എജിഐ എങ്ങിനെ മനുഷ്യരാശിയുടെ വംശനാശത്തിന് കാരണമാകുമെന്ന് പറയുന്നില്ല. പകരം, എജിഐയുടെ ഭീഷണി കുറയ്ക്കുന്നതിന് ഗൂഗിളും മറ്റ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന കമ്പനികളും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Source link