B PAGE B

കരുത്തൻ ഗോവിന്ദൻ; സിപിഎമ്മിൽ അച്ചടക്കത്തിന്റെ ആൾരൂപം, സൈദ്ധാന്തിക മുഖം; പിണറായി വഴി കൊല്ലത്തും
കോട്ടയം ∙ സിപിഎമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും ‘സൈദ്ധാന്തിക ഗുരു’വായ എം.വി. ഗോവിന്ദൻ വീണ്ടും പാർട്ടി സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ പിണറായി വിജയൻ സിപിഎം കേന്ദ്ര നേതൃത്വത്തിനു മുന്നിൽവച്ച പേരാണ് എം.വി. ഗോവിന്ദന്റേത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ, സർക്കാരിനെ പ്രതിരോധത്തിലാക്കാതെ പാർട്ടിയുടെ മുഖവും ശബ്ദവുമായി പ്രവർത്തിച്ച മികവിനു ലഭിച്ച അംഗീകാരമാണ് എം.വി. ഗോവിന്ദനെ വീണ്ടും തേടിയെത്തിയ സംസഥാന സെക്രട്ടറി പദം. സമ്മേളനം വഴി ഗോവിന്ദൻ ആദ്യമായാണ്