BJPയെ വിമര്‍ശിക്കുന്നത് ഫാഷനായിമാറി; കേരളത്തില്‍ പ്രവര്‍ത്തിക്കുക അത്ര എളുപ്പമല്ല- പ്രഹ്ലാദ് ജോഷി

തിരുവനന്തപുരം: ഇന്ത്യ മുഴുവൻ വ്യാപിച്ച് കിടക്കുന്ന രാജ്യത്തെ ഒരേയൊരു പാൻ ഇന്ത്യൻ പാർട്ടിയാണ് ബിജെപിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഭരണത്തിലോ പ്രതിപക്ഷമായോ ബിജെപി മിക്ക സംസ്ഥാനത്തിലും ഉണ്ട്. മോഡിയുടെ നേതൃത്വത്തിന്റെ ഫലമാണ് ഇത്. കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് ബിജെപി ഭരണത്തിലോ പ്രതിപക്ഷത്തിലോ ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപിയുടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി അധികാരത്തിലുള്ള സംസ്ഥാനത്തിലും പ്രതിപക്ഷത്തിലുള്ള സംസ്ഥാനത്തിലും പ്രവർത്തിക്കുക എളുപ്പമാണ്. പക്ഷെ കേരളത്തിൽ അങ്ങനെയല്ല. അവിടെ സുരേന്ദ്രൻ അധ്യക്ഷനായ കാലയളവിൽ വോട്ടുവിഹിതം 20 ശതമാനമായി. രാജീവ് ചന്ദ്ര ശേഖറിനെ 25 വർഷമായി അറിയാം.ബെംഗളൂരു വന്നതു മുതൽ അറിയാം. ബിസിനസിന് വന്നയാൾ ബംഗളുരുവിന്റെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ സമരം ചെയ്തു, ശബ്ദം ഉയർത്തി. കരുത്തനായ വ്യക്തിത്വമാണ് അദ്ദേഹം.
Source link