INDIA
തീരാതെ താരിഫ് ഭീഷണി, ആശ്വാസ മുന്നേറ്റം നടത്തിയെങ്കിലും നഷ്ടത്തിലവസാനിച്ച് വിപണി

ഇന്നലത്തെ മുന്നേറ്റ ആവേശത്തിന്റെ ബാക്കിപത്രമെന്നോണം മുന്നേറിയ ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണ് നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് പ്രധാനമന്ത്രി മോഡി അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് ട്രംപ് ‘താരിഫ്’ ബില്ലിൽ ഒപ്പിട്ടേക്കാമെന്നത് വിപണിയുടെ ആവേശം കെടുത്തി. ഇന്ന് 23235 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി നേട്ടങ്ങൾ നഷ്ടമാക്കി 13 പോയിന്റ് നഷ്ടത്തിൽ 23031 പോയിന്റിലാണ് അവസാനിച്ചത്. സെൻസെക്സ് 32 പോയിന്റുകൾ നഷ്ടത്തിൽ 76138 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്ന് 49836 പോയിന്റ് വരെ മുന്നേറിയ ബാങ്ക് നിഫ്റ്റി 49359 പോയിന്റിലാണ് ക്ളോസ് ചെയ്തത്.ആദായ നികുതി ബിൽ-2025 ട്രംപ്-മോഡി
Source link