WORLD

DEAD CODING ആ യുവാവിന്റെ പല്ലിൽ കണ്ട കറുത്ത കറ! ‘സാറേ, ഉണ്ട എടുത്തിട്ടുണ്ട്’; വയറുകീറി കൊന്ന് പ്രതികാരം; കേരളം രാസലഹരിയിൽ മയങ്ങിയ ചരിത്രം


‘അയൻ’ എന്ന തമിഴ് സിനിമയിലാണ് മുൻപ് അത്തരമൊരു രംഗം കണ്ടത്. ലഹരി മരുന്ന് നിറച്ച ബാഗുകൾ വിഴുങ്ങി അത് വയറ്റിൽക്കിടന്നു പൊട്ടി സിനിമയിലെ കഥാപാത്രങ്ങളിലൊരാൾ മരിക്കുന്നുണ്ട് അതിൽ. പിന്നീട് ആ കഥ കേട്ടത് സിനിമയിലല്ല, യഥാർഥ ജീവിതത്തിൽ, ഈയടുത്ത് കോഴിക്കോട്ടുനിന്ന്. എംഡിഎംഎ പായ്ക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ചതായിരുന്നു സംഭവം. തീർന്നില്ല, ലഹരിയുമായി ബന്ധപ്പെട്ട് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അസാധാരണ സംഭവങ്ങൾ ചുറ്റിലും നടക്കുന്നത്. കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് തൂക്കി വിൽക്കാൻ എത്തിച്ച കഞ്ചാവ് പിടിച്ചെടുത്തു. ബത്തേരിയിൽ വിദ്യാർഥികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവു മിഠായി. ലഹരിയുടെ ബലത്തിൽ പൊലീസിനെ പൊതുസ്ഥലത്തു വച്ചു വരെ ആക്രമിക്കാൻ തയാറാകുന്നവര്‍. എന്താണു താൻ ചെയ്യുന്നതെന്നു പോലും തിരിച്ചറിയാനാകാതെ പേക്കൂത്തു കാണിക്കുന്ന, ലഹരിക്ക് അടിമപ്പെട്ടവരുമുണ്ട് കൂട്ടത്തിൽ.


Source link

Related Articles

Back to top button