WORLD

EXCLUSIVE ‘ആദ്യം മടിച്ചു, ധൈര്യം തന്നത് കാണികൾ’; ഉത്സവത്തിന് ‘ഇസ്രായേലിൻ നാഥൻ’ പാടി മലയാളികളുടെ കയ്യടി നേടിയ മാർക്കോസ് പറയുന്നു


കല്ലടയിലെ ചിറ്റുമല ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുകയാണ്. വേദിയിൽ മലയാളികളുടെ പ്രിയഗായകൻ കെ.ജി.മാർക്കോസ്. കാണികൾ ആരവത്തോടെ ഒരു ഗാനം പാടാൻ ആവശ്യപ്പെടുകയാണ്. മാർക്കോസിന്റെ സൂപ്പർഹിറ്റ് ഗാനമായ ‘ഇസ്രായേലിൻ നാഥനായി’ എന്നു തുടങ്ങുന്ന ഗാനം. ഒടുവിൽ കാണികളുടെ ആവശ്യപ്രകാരം മാർക്കോസ് ആ ഗാനം പാടി. ഹർഷാരവങ്ങളോടെയാണ് കാണികൾ ആ ഗാനത്തെ സ്വീകരിച്ചത്. ചിറ്റുമല ക്ഷേത്രത്തിൽ മാർക്കോസ് ആലപിച്ച ‘ഇസ്രായേലിൻ നാഥൻ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘നോക്കൂ… ഇതാണ് കേരളം… ഇങ്ങനെയാണ് യഥാർഥ മലയാളികൾ’ എന്ന് അഭിമാനത്തോടെ കുറിച്ചുകൊണ്ട് നിരവധി പേരാണ് ഈ വിഡിയോ ശകലം പങ്കുവയ്ക്കുന്നത്. തന്റെ ഗാനത്തിന് ഇങ്ങനെയൊരു സ്വീകരണം അപ്രതീക്ഷിതമായിരുന്നുവെന്ന് കെ.ജി.മാർക്കോസും പറയുന്നു. വൈറലായി മാറിയ ചിറ്റുമല ക്ഷേത്രത്തിലെ പരിപാടിയെക്കുറിച്ചുള്ള വിശേഷങ്ങളുമായി കെ.ജി.മാർക്കോസ് മനോരമ ഓൺലൈനിൽ. 


Source link

Related Articles

Back to top button