KERALA

കശ്മീരിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഇടപ്പെടൽ, ബന്ധുക്കൾ കശ്മീരിലേക്ക്


മണ്ണാർക്കാട്: മലയാളി യുവാവിനെ ജമ്മുകശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് കേരളാ പോലീസ്. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷിന്റെ നിർദേശപ്രകാരമാണ് സ്വഭാവിക നടപടികളുടെ ഭാ​ഗമായി വിവരങ്ങൾ ശേഖരിച്ചത്. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്ദുൾസമദ്- ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. വിദേശത്തുള്ള പിതാവും സഹോദരൻ ഷിഹാബും ബുധനാഴ്ച വൈകീട്ടോടെ നാട്ടിലെത്തി. മരിച്ചത് ഷാനിബ് തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധുക്കളോട് തൻമാർഗ് സ്‌റ്റേഷനിലെത്തിച്ചേരാനാണ് പോലീസ് നിർദേശിച്ചിട്ടുള്ളത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിതലത്തിൽ ബന്ധുക്കളെ കാശ്മീരിലെത്തിക്കാനുള്ള ഏർപ്പാടുകളും പൂർത്തിയായിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ഇവർ ഉടനെ കശ്മീരിലേക്ക് തിരിക്കുമെന്നും അറിയിച്ചു.


Source link

Related Articles

Back to top button